Friday, September 30, 2011

കേരളത്തിലെ ഡയറി സയന്‍സ് ആന്‍ഡ്‌ ടെക്നോളജി ബിരുദ ധാരികള്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ : വി. എസ്. അച്ചുതാനന്ദന്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന കത്ത്.

കേരളത്തിലെ ഡയറി സയന്‍സ് ആന്‍ഡ്‌ ടെക്നോളജി ബിരുദ ധാരികള്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ : വി. എസ്. അച്ചുതാനന്ദന്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന കത്ത്.

സഖാവെ ,
1993 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ആരംഭിച്ച ബി.ടെക്. ഡയറി സയന്‍സ് ആന്‍ഡ്‌ ടെക്നോളജി  കോഴ്സ് ഇന്ന് കേരള വെട്ടറിനരി ആന്‍ഡ്‌ അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയ്ക്ക് കീഴിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 
1993 ല്‍ ഈ കോഴ്സ് ആരംഭിക്കുമ്പോള്‍ ഈ മേഖലയില്‍ കേരള സര്‍ക്കാരിന്റെ പ്രഥമ സംരംഭമായിരുന്നു ഇത്. ഇപ്പോഴും ക്ഷീര വികസന മേഖലയില്‍ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുന്ന മറ്റൊരു കോഴ്സ് കേരള സര്‍ക്കാര്‍ നടത്തുന്നില്ല. എല്ലാ വര്‍ഷവും 25 ല്‍ താഴെ മാത്രം ആളുകള്‍ പഠിച്ചിറങ്ങുന്ന പ്രസ്തുത കോഴ്സ് ഗ്രാമീണ ക്ഷീര വികസനത്തിന്‌ മുതല്ക്കൂട്ടാകണം എന്നാണു പഠനകാലത്ത്‌ നല്‍കുന്ന വികസന പരിശീലനങ്ങള്‍ അടിവരയിടുന്നത് .
ബിരുദ ധാരികളായി പുറത്തു വരുന്നവര്‍ക്ക് കേരള സര്‍ക്കാരിന് കീഴെയുള്ള ക്ഷീര വികസന വകുപ്പില്‍ '' ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ '' ആയി നിയമനം നല്‍കുകയാണ് അതിന്റെ അവസാനം. 
എന്നാല്‍ ക്ഷീര വികസന വകുപ്പില്‍ ''ഡയറി ഫാം ഇന്സ്ട്രുക്ടര്‍'' ആയി ജോലി ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ തസ്തിക കൂടിയാണ് മേല്‍പ്പറഞ്ഞ ഓഫീസര്‍ പദവി. എന്നാല്‍ ഓരോ ഡയറി ഫാം ഇന്സ്ട്രുക്ടരും 12 വര്‍ഷം അതെ പോസ്റ്റില്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യ യിലെ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ''ഇന്ത്യന്‍ ഡയറി ഡിപ്ലോമ യോ '' തത്തുല്യ യോഗ്യതയോ നേടിയിരിക്കണം എന്നാണു വ്യവസ്ഥ.
എന്നാല്‍ , മേല്‍ സൂചിപ്പിച്ച സര്‍ക്കാര്‍ വ്യവസ്ഥയെ ഉദ്യോഗസ്ഥരും സ്ഥാപിത താല്പര്യക്കാരും ചേര്‍ന്ന് കഴിഞ്ഞ ഏഴു -എട്ടു വര്‍ഷങ്ങളായി അട്ടി മറി ച്ചിരിക്കുകയാണ്. രണ്ടോ മൂന്നോ വര്‍ഷം മാത്രം സര്‍വീസ് ഉള്ളവര്‍ പോലും സര്‍വ്വകലാശാലയെ സര്‍ക്കാര്‍ സഹായത്തോടെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ് .പിന്നീട് സര്‍ക്കാരിനെ തന്നെയും . ക്ഷീര വികസന വകുപ്പ് ഇപ്പോഴും ബന്ധുക്കളുടെ കോട്ട എന്നൊരു ചീത്തപ്പേര് രഹസ്യമായി സൂക്ഷിക്കുന്നുണ്ട്. 
നിയമനത്തിന്റെ കാര്യത്തിലും വ്യക്തമായ ഇരട്ടത്താപ്പ് നടക്കുന്നുണ്ട്. സര്‍വ്വീസ് പ്രമോഷന്‍ വഴിയുള്ള നിയമനം കൃത്യമായി നടക്കുമ്പോള്‍ ഡയറി സയന്‍സ് ബിരുദ ധാരികളുടെ നേരിട്ടുള്ള നിയമനം പലപ്പോഴും വെള്ളാനകള്‍ ഇടപെട്ടു ഇഴയിക്കുകയാണ് . ഇതിനെതിരെ താങ്കളുടെ ശ്രദ്ധ നേടുകയാണ്‌ ഈ എഴുത്തിന്റെ ഉദ്ദേശ്യം.
ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് വച്ചാല്‍ നിലവില്‍ ബിരുദ ധാരികളുടെ എണ്ണം കൂടുതല്‍ ആയിട്ട് കൂടി ഇപ്പോഴും 50 -50 അനുപാതത്തില്‍ തന്നെയാണ് നിയമനം. അതില്‍ തന്നെ പല നിയമനങ്ങളും വളരെ വൈകുന്നു. പുറത്തു പോയി പണിയെടുക്കുന്ന ഡയറി ബിരുദ ധാരികളുടെ എണ്ണം കൂടി വരുന്നു. ''മില്‍മ ' യിലും ഇതേ സ്ഥാപിത താല്പര്യം നിലനില്‍ക്കുന്നത് കൊണ്ടു ഡയറി -ഡിപ്ലോമ യോഗ്യത ഉള്ളവര്‍ മാത്രമാണ് ഇപ്പോഴും താക്കോല്‍ സ്ഥാനങ്ങളില്‍ വിഹരിക്കുന്നത്.
ബിരുദ ധാരികളുടെ ആധിക്യം നില നില്‍ക്കുമ്പോള്‍ തന്നെ കാര്‍ഷിക സര്‍വ്വകലാശാല ഉടനെ തുടങ്ങാനിരിക്കുന്ന ''ഡയറി - ഡിപ്ലോമ കോഴ്സ് -2011 '' ഇപ്പോഴത്തെ കാര്‍ഷിക യുണി: വൈസ് -ചാന്‍സലര്‍ കൂടി ഉള്‍പ്പെട്ട തലസ്ഥാന ഭരണ -ഉദ്യോഗസ്ഥ ക്യാമ്പിന്റെ  വികട സൃഷ്ടിയാണെന്ന് താങ്കള്‍ മനസ്സിലാക്കണം . സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം കൊണ്ട് പഠിച്ചിറങ്ങിയ ഞാന്‍ ഉള്‍പ്പടെ ഉള്ള ബിരുദധാരികള്‍ വിദേശത്ത് വന്നു ജോലി ചെയ്യുകയാണ് ഇപ്പോള്‍.  അടിസ്ഥാന യോഗ്യത ആയ 12  വര്ഷം സേവനം പൂര്‍ത്തിയാക്കാത്ത ''ഡയറി ഫാം ഇന്സ്ട്രെക്റെര്സ് '' ഭരണത്തില്‍ പിടിയുള്ളത് കൊണ്ട് മാത്രം സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് കൊണ്ട്

No comments: