Tuesday, September 6, 2011

ഓണം ഇപ്പോഴും നമുക്ക് സ്വന്തമോ ?



  വീണ്ടും ഓണക്കാലം ..ഇതൊരു ഗൃഹതുരത-വിരുദ്ധ ഉദ്യമം അല്ല . മറിച്ച് ഓരോ കാലവും കൂട്ടിക്കൊണ്ടു വരുന്ന പുതു തരംഗങ്ങളെ പഠിക്കാനുള്ള ശ്രമമായി കണക്കാക്കിയാല്‍ മതി.
ഈരണ്ടു ദോശയും അതിന്റെ ചമ്മന്തിയും അല്ലെങ്കില്‍ ഇഡലിയും കറിയും , ഉച്ചയ്ക്ക് ഒരു പിഞ്ഞാണം ചോറും ഒരു കുഴിയാല്‍ നിറയെ മീങ്കറിയും . ഓണത്തിനോ  ക്രിസ്തുമസ്നോ മാത്രം കയ്യില്‍ കിട്ടുന്ന ഒരു ജോഡി ഉടുപ്പും നിക്കറും അല്ലെങ്കില്‍ പാവാടയും ബ്ലൌസും . കൃത്യം പൂരാട ദിവസം കയ്യിലെത്തുന്ന തൊഴില്‍ കൂലി കുടിശികയും ബോണ്‌സ്സും. ഇപ്പോള്‍ ഇതൊക്കെ എഴുതിയാല്‍ പട്ടിണി വിളിച്ചുകൂവി ആളെ വെറുപ്പിക്കല്ലേ എന്നൊക്കെ പറയാന്‍ ഒരുപാടു പേരുണ്ടാകും. ഇത് ഒരാളുടെ മാത്രം ചിത്രമായിരുന്നില്ല എന്നാണു അതിനുള്ള മറുപടി. അപ്പോള്‍ പിന്നെ ആഘോഷം നമ്മളെ പൊതിഞ്ഞിരുന്നു. എല്ലാം ഒരു മിതവ്യയത്തില്‍ ഒതുക്കി കാര്യം നടത്തിയിരുന്ന മലയാളിക്ക് കിട്ടിയിരുന്ന അവധി ആഘോഷം തന്നെയായിരുന്നു ഓണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
  അന്നും കടകള്‍ക്ക് മുന്നില്‍ ക്യു നിന്നവരാണ് നമ്മളൊക്കെ . പക്ഷെ നമുക്ക് വേണ്ടത് തിരഞ്ഞെടുത്തത് നാം തന്നെ ആയിരുന്നു . വാള്‍ മാര്ടോ റിലയന്‍സോ ഒന്നും ആയിരുന്നില്ല . അരി മേടിക്കാന്‍ പോയാല്‍ അമ്പതു  കിലോ പരിപ്പിന് അഞ്ചു രൂപ കിഴിവുന്ടെന്നു കേട്ട് പരിപ്പ് ചുമടു നമ്മള്‍ തലയിലേട്ടിയിരുന്നില്ല. പഴം വാങ്ങാന്‍ പോയവന്‍ ഷാമ്പൂ വാങ്ങി വന്നിരുന്നില്ല.
ഒരു സാധാരണ മലയാളി നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മിടുക്കനാടോ ...ആരൊക്കെയോ പറയുന്ന അവകാശവാദങ്ങള്‍ ഇവിടിരുന്നു കേള്‍ക്കാം .
പക്ഷെ പുതു വിപണികള്‍ നമ്മളെ കൊണ്ടെത്തിച്ച ഈ  മൊത്ത കച്ചവട മനോഭാവം നമ്മുടെ ആഘോഷങ്ങളുടെ നീരൂറ്റിയില്ലേ?
ദിവസവും രണ്ടു  സിനിമ ഒരു ചാനെലില്‍..(അങ്ങനെ ഇരുപതു ചാനെല്‍ )
ഒന്നോ ഒന്നരയോ ലിറ്ററില്‍  കുറയാത്ത ശീതള പാനീയങ്ങള്‍..!!
ഊണിനു നൂറു രൂപ മുടക്കിയാലും വെളിയില്‍ നിന്ന് തന്നെ കഴിക്കാം എന്നും..!!
ദിവസവും (ദിവസങ്ങളോളം ) കാത്തിരിക്കുന്ന മാംസഭക്ഷണങ്ങള്‍.!!.
പോര്ടിക്കോയില്‍  ഇരുപത്തി ഒന്‍പത ദിവസവും വെറുതെ  കിടന്നാലും  കുഴപ്പമില്ല ഒന്നാം തിയ്യതി അമ്പലത്തില്‍ പോകാന്‍ മാത്രം ഒരു കാര്‍ ..!!   അമിതമാകുന്ന  എന്തിനോടും  തോന്നുന്ന ഒരു വിരക്തി നമ്മെ പിടികൂടിയിരിക്കുന്നു . സമ്മതിക്കാതെ തരമില്ല. ഒന്നിനും നമ്മള്‍ മാത്രമാണ് കുറ്റവാളി എന്ന് ആരോപിക്കുന്നുമില്ല. പക്ഷെ ചില മിതവ്യയങ്ങളെ തിരിച്ചു വിളിച്ചു നമുക്ക് ആഘോഷങ്ങളുടെ  പകിട്ട് വീണ്ടെടുത്ത്‌ കൂടെ എന്നൊരാലോചന മാത്രം .

No comments: