Sunday, November 21, 2010

നല്ലകാലത്ത്..

നല്ലകാലത്ത് കുട്ടുകാരും ..അല്ലാത്തപ്പോ വഴിപോക്കരും തുണയാവുന്നു..എന്നാണു ജിവിതാനുഭവം..പക്ഷെ എപ്പോഴും നാട്ടുകാരുടെ സഹായം ആരും ആഗ്രഹിക്കുന്നില്ല.
പക്ഷെ കൂട്ടുകാര്‍ ..
അവര്‍ കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്നത് തെറ്റായി തോന്നിയിട്ടില്ല.
ചിലപ്പോള്‍ ചില നിരാസങ്ങള്‍ അസഹ്യമാവുന്നു.
മുറിവുകളില്‍ ചോര..ഒരു പ്രവാഹമാകുന്നു
സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇന്ന് ചെയ്തത് പോലെയുള്ള കടുകൈ... കഴിഞ്ഞ
അഞ്ചു വര്‍ഷം ..മിനിമം രണ്ടു വര്‍ഷമെങ്കിലും ദിനംപ്രതി ചെക്ക്‌ ചെയ്തിരുന്ന ഗ്രൂപ്പില്‍ നിന്നും പുറത്തു പോന്നു..
മുറിവില്‍ നിന്ന് ഇപ്പോഴും ചോര ഒഴുകുന്നുണ്ട്..
വനവാസകാലത്ത് നളനെ കടിച്ച പാമ്പ്‌ പറഞ്ഞത്രേ.."വനവാസ കാലത്ത് നിനക്ക് കറുത്ത നിറമാണ് നല്ലത്.."..
ഈ വനവാസ കാലം ഇങ്ങനെ കഴിയട്ടെ..അല്ലെ..ഹഹഹ..

No comments: