Wednesday, November 17, 2010

പ്രേമം

എന്റെ പ്രേമം ഋതു ഭേദങ്ങളില്‍ കുടുപേക്ഷിക്കുന്ന
കിളികളെ പോലെ ചഞ്ചലം..

എന്റെ പ്രേമം മുഖം നോക്കുന്ന കണ്ണാടികള്‍
നിങ്ങള്‍ക്കിഷ്ടമില്ലാത്തവയാണ് സ്പഷ്ടം..
എന്റെ പ്രണയാ ഭ്യര്‍ ത്തനയ്ക്ക് മറുപടി കിട്ടുവാന്‍
ഞാനെന്നെ ത്തന്നെ കാക്കുന്നു , കഷ്ടം

ഇഷ്ടം തോന്നി ഞാനടുതെതിയാലോ പിന്നെ
വാക്കുകള്‍ക്ക് ആണ് പഞ്ഞം ..
പുറത്തേക് ഒഴുകാത്ത വാക്കുകളൊക്കെയും
എന്നോര്‍മ്മതന്‍ ഗര്‍ഭത്തില്‍ ഭദ്രം..

കൂട്ടിനു ള്ളി ലവ പുറന്തോട് പോട്ടുംപോഴീ
മരങ്ങളൊക്കെയും ഇല കൊഴിച്ചിരിക്കും..

പൂര്‍ണ വളര്ച്ചയെത്തിയവ ചില്ല തേടുമ്പോള്‍
ഈ ഓര്‍മ്മ തന്‍ മുരടിച്ച എനിക്കു സ്വന്തം..