Sunday, July 4, 2010

വഴിവിട്ട മനസ്സ്..

....മനുഷ്യന്‍
അദൃശ്യ ചങ്ങലകളില്‍ ബന്ധിതനായ ..ഭൂമിയിലെ ഏറ്റവും നിസ്സഹായനായ മൃഗം.
മുഴുനീള നായക വേഷമഭിനയിച്ചിട്ട് , തനിച്ചിരുന്നു കാണുമ്പോള്‍ ചിരിപ്പിക്കുന്ന വിദൂഷകന്‍..
.....ജീവിതം
ഓട്ടവീണ ചില്ല് പാത്രത്തില്‍ വീണ്ടും വീണ്ടും നിറയുന്നുവെന്നു തോന്നിപ്പിക്കുന്ന വീഞ്ഞ്.
പായുന്ന വണ്ടിയില്‍ പിന്നോട്ടോടുന്ന പുറം കാഴ്ചകള്‍ ...
കൊക്കയില്‍ നിറഞ്ഞു നില്‍ക്കുന്ന പുകമഞ്ഞു....
എറിഞ്ഞു കളയാന്‍ നോക്കുമ്പോഴും വിരലുകളില്‍ ഒട്ടിപ്പോകുന്ന പളുങ്കുപാത്രം ...

1 comment:

ഉപാസന || Upasana said...

നിര്വചങ്ങള്‍ രസിച്ചു.
ജീവിതം മറ്റു പലതും കൂടിയാണ്
:-)